‘റീഗൽ പെൻറിഫ് ദശോത്സവ്’ ഫെബ്രുവരി 13 വ്യാഴാഴ്ച

ജദ്ദ: പെരിന്തൽമണ്ണ എൻ ആർ ഐ ഫോറം (പെൻറിഫ്) ഫെബ്രുവരി 13 വ്യാഴാഴ്ച ‘റീഗൽ പെൻറിഫ് ദശോത്സവ്’ എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. രാത്രി 9 മണിക്ക് ജിദ്ദ – തഹ്‌ലിയ സ്ട്രീറ്റിലെ ലയാലി നൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി 2 മണിവരെ നീണ്ടുനിൽക്കും. പ്രശസ്ത പിന്നണി ഗായിക അമൃത സുരേഷ്, അമൃത സുരേഷിന്റെ സഹോദരിയും ഐഡിയ സ്റ്റാർ സിംഗർ പ്രതിഭയുമായ അഭിരാമി സുരേഷ് എന്നിവർ നയിക്കുന്ന സംഗീത വിരുന്നും, മറ്റു പെൻറിഫ് കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ഒപ്പന, ഡാൻസ്, നാടകം വിവിധ പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.

വള്ളുവനാടൻ സംസ്കൃതിയുടെ സമ്പന്ന പൈതൃകം നെഞ്ചേറ്റിയ പെരിന്തൽമണ്ണ താലൂക്കിൽ നിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മ സേവന പഥത്തിൽ പതിറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ സ്നേഹ സംഗമം നടത്തപ്പെടുകയാണ്.

റീഗൽ ഡേ ടുഡേ മുഖ്യ പ്രായോചകരായി നടത്തപ്പെടുന്ന പരിപാടിയിൽ സഹ പ്രായോചകരായി എൻ കംഫോർട്ട്, അൽ അബീർ ഗ്രൂപ്പ് എന്നിവരും പങ്കാളികളാണ്. ജിദ്ദയിലെയും മറ്റു പ്രാന്ത പ്രാദേശിങ്ങളിലുള്ളവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ ജിദ്ദ യിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരിപാടി രണ്ടു മണി വരെ നീണ്ടു നിൽക്കുന്നത് വ്യാപര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൂടി പങ്കെടുക്കാൻ വേണ്ടിയാണന്ന് സംഘടകർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ അയ്യൂബ് മുസ്ലിയാരകത്ത് (പ്രസിഡന്റ്), വി.പി അബ്ദുൽ മജീദ് (ജ. സെക്രട്ടറി), നാസർ ശാന്തപുരം (ട്രഷറർ), നൗഷാദ് ചാത്തല്ലൂർ (പ്രോഗ്രാം കൺവീനർ), സ്പോൺസർമാരായ എൻ. കംഫർട്ട് പ്രതിനിധി അലി ഹൈദർ, അബീർ ഗ്രൂപ്പിന്റെ പ്രതിനിധി റിയാസ് വെങ്കിട്ട എന്നിവർ പങ്കെടുത്തു.

‘റീഗൽ പെൻറിഫ് ദശോത്സവ്’ ഫെബ്രുവരി 13 വ്യാഴാഴ്ച

https://www.instagram.com/reel/DF6NRvJIRm8/?

@palakkode

real @shamsuparel

♬ original sound – Jaferali Palakkode