‘ഏറെ അപമാനിച്ചു, വേദനയോടെ കോണ്‍ഗ്രസ് വിടുന്നു’: പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. പാര്‍ട്ടിയില്‍നിന്നും ഒരുപാട് അപമാനം സഹിച്ചു. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ പറഞ്ഞു.
തന്നെ തോല്പിച്ചവർ ആരെന്നറിയാം. ഞാൻ ചതിയാണ് ചെയ്തതെന്ന കെ മുരളീധരൻ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തുമെന്നും പത്മജ പറഞ്ഞു.






