പടിഞ്ഞാറൻ മേഖലയിൽ ക്രൂയിസ് മിസൈലും മക്കയിൽ ഡ്രോണും തകർത്തു സൗദി വ്യോമപ്രതിരോധ സേന

പടിഞ്ഞാറൻ മേഖലയിൽ ക്രൂയിസ് മിസൈലും മക്കയിൽ ഡ്രോണും തകർത്തു സൗദി വ്യോമപ്രതിരോധ സേന

ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലേക്ക് ഹൂതി ഭീകരസംഘടന വിക്ഷേപിച്ച ക്രൂയിസ് മിസൈൽ വ്യോമപ്രതിരോധ സേന തകർത്തു. മക്ക മേഖലയിൽ ഹൂതികൾ അയച്ച ഡ്രോണും സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞ് നശിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെ(വ്യാഴം)  റിയാദിന് നേരെ ഹൂതി ഭീകരസംഘടന വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി അയച്ച മറ്റൊരു ബാലിസ്റ്റിക് മിസൈലും സൗദി വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. സൗദി സിവിൽ ഡിഫൻസാണ് ഇക്കാര്യം അറിയിച്ചത്.