സുരക്ഷാ പദ്ധതി ക്യാമ്പയിന് തുടക്കം

ജിദ്ദ: നിലമ്പൂർ മണ്ഡലം കെഎംസിസി കമ്മിറ്റി സൗദി നാഷണൽ, സെൻട്രൽ കെഎംസിസി സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് ഫസലുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് പിസിഎ റഹ്മാൻ എന്ന ഇണ്ണിയാക്ക ഉത്ഘാടനം ചെയ്തു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി നാസർ ചിറ്റിലങ്ങാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. നിലമ്പൂർ മണ്ഡലം എംഎസ്എഫ് എക്സിക്യൂട്ടീവ് മെമ്പർ ബാസിത്ത് മുഖ്യ അതിഥിയായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
സജാദ് മൂത്തേടം, ജലീൽ മൂത്തേടം, അഫ്സൽ എടക്കര, ഉസ്മാൻ എടക്കര, ഉമ്മർ ചുങ്കത്തറ, ജനീഷ് വഴിക്കടവ്, അമീൻ നിലമ്പൂർ, സിറാസ് കരുളായി, സൗഫൽ കരുളായി, നാസർ കരുളായി, അസ്ക്കർ അമരമ്പലം, സമദ് അമരമ്പലം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സുരക്ഷാ പദ്ധതിയുടെ മണ്ഡലം ക്യാംപെയിന് മുനീർ മൂത്തേടത്തിനെ അംഗമാക്കിക്കൊണ്ട് മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഇണ്ണിയാക്ക തുടക്കമിട്ടു. നിലവിലെ സുരക്ഷ പദ്ധതികളിൽ വന്ന മാറ്റങ്ങളെ സംബന്ധിച്ച് സലീം മുണ്ടേരി വിശദീകരിച്ചു.
മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറിയും നിലമ്പൂർ മണ്ഡലം കെഎംസിസി മുൻ പ്രസിഡന്റുമായ അബൂട്ടി പളളത്തിന്റെ പത്നി ഉമൈബ പള്ളത്തിന്റെ മരണത്തിൽ നിലമ്പൂർ മണ്ഡലം കെഎംസിസി കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ജനറൽ സെക്രട്ടറി ജാബിർ ചങ്കരത്ത് സ്വാഗതവും ട്രഷറർ സലീം മുണ്ടേരി നന്ദിയും പറഞ്ഞു.






