പരിശോധനകൾ ഇനി ക്യാമറക്കണ്ണിൽ; റിയാദിൽ ബോഡി ക്യാമറകളുമായി ഉദ്യോഗസ്ഥർ

റിയാദ്: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ അനുവദിച്ച് റിയാദ് നഗരസഭ. പരിശോധനകളിൽ സുതാര്യത ഉറപ്പാക്കാനും നഗരസഭാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കാനും ഫീൽഡ് പരിശോധനകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് നടപടി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
മൂന്നാഴ്ച നീണ്ട പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിനിടെ 600-ലധികം പരിശോധനാ സന്ദർശനങ്ങൾ ബോഡി ക്യാമറകളിലൂടെ രേഖപ്പെടുത്തിയതായി നഗരസഭ അറിയിച്ചു. പരീക്ഷണഘട്ടത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ക്യാമറകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നത്.
പരിശോധനയ്ക്കിടെ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്താൻ ബോഡി ക്യാമറകൾ സഹായിക്കും. ഇതുവഴി പരിശോധനാ ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും പരിശോധനാ നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സാധിക്കും.
നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി നഗരസഭയുടെ ഫീൽഡ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.






