റിയാദിലേക്ക് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തകർത്തു

– മിസൈൽ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെയാണ് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ചയും സൗദി അറേബ്യയെ ലക്ഷ്യമാക്കി ഭീകര ഹൂതി മിലീഷ്യ വിക്ഷേപിച്ച രണ്ട് ഡ്രോണുകളും 11 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും തുർക്കി അൽ മാലികി വ്യക്തമാക്കി.