മിലാസിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ജിദ്ദാ: മീലാസ് മുള്ളമ്പാറ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സലീം മുള്ളമ്പാറയുടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനകർമം ജിദ്ദയിൽ നടന്നു. ജിദ്ദാ മല്ലൂസ് ഒരുക്കിയ വേദിയിൽ മലപ്പുറം കിസ്സ എന്ന നോവലിൻ്റെ പ്രകാശന കർമം എഴുത്ത്കാരുടെ സാന്നിദ്ധ്യത്തിൽ പത്രപ്രവൻ മുസാഫിർ, ബ്ലോഗർ ബഷീർ വള്ളിക്കുന്നിന് നൽകി നിർവ്വഹിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
‘വസന്തം വരാതിരിക്കില്ല’ എന്ന കവിത സമാഹാരം ഡോക്ടർ ഇന്ദു പ്യാരി ടീച്ചർക്കും, സലീന മുസാഫിറിനും കഥാസമാഹാരമായ ചുവന്ന മനുഷ്യരുടെ നഗരമെന്ന പുസ്തകം കബീർ കൊണ്ടോട്ടിയും, കെ ടി എ മുനീറും സംയുക്തമായി ഗായകൻ മിർസ ഷരീഫിനും മുസ്തഫ തോളുരിനും നൽകി പ്രകാശനം നിർവഹിച്ചു.

തീഷ്ണമായ അനുഭവങ്ങളിൽ കൂടി കടന്ന് പോകുന്ന ഏതൊരു മനുഷ്യനും, ഇത്തിരി അക്ഷര സ്നേഹമുണ്ടെങ്കിൽ എഴുത്ത്കാരനായില്ലെങ്കിലെ അത്ഭുതമുള്ളൂവെന്നും വാരിസ് ഡിയറിയുടെ “ഡെസേർട്ട് ഫ്ലവർ”, അലക്സ് ഹാലിയുടെ “ദ റൂട്ട്സ്”, ഇ.ആർ ബ്രെയ്ത്ത് വെയിറ്റിൻ്റെ, “ടു സേർ വിത്ത് ലവ്” എന്നീ ആത്മകഥാംശമുള്ള നോവലുകൾ ഉദാഹരണമായി തന്റെ സ്വാഗത പ്രസംഗത്തിൽ അയ്യൂബ് മാസ്റ്റർ പരാ മർശിക്കുകയുണ്ടായി.

പ്രവാസത്തിന്റെ നോവും വേവും സത്യസന്ധതയോടെ അവതരിപ്പിച്ച എഴുത്തുകാരനാണ് മീലാസെന്നും, ബാല്യ കൗമാരങ്ങളുടെ ഓർമമകളിലേക്കുള്ള പിൻനടത്തമാണ് അദ്ദേഹത്തിന്റെ മലപ്പുറം ക്വിസ്സയെന്ന പുസ്തകമെന്നും ഇത്തരമൊരു സർഗസദസ്സിലൂടെയാണ് മീലാസിന്റെ സംഭാവനകൾ വിലയിരുത്തപ്പെടേണ്ടതെന്നും മുസാ

“വസന്തം വരാതിരിക്കില്ല” എന്ന കവിതാ സമാഹരത്തിലൂടെ ഒരു ഹൃസ്വ സഞ്ചാരം നടത്തി തനിക്ക് പ്രിയപ്പെട്ട കവിതകൾ ഏതെല്ലാമാണെന്ന് ഡോക്ടർ ഇന്ദു സദസ്സുമായി പങ്കിട്ടു.
വായന മരിക്കുന്നില്ല എന്നതിൻ്റെ തെളിവാണ് ഈ പ്രൗഡോജ്വലമായ സദസ്സ് സൂചിപ്പിക്കുന്നതെന്ന് ആശംസകൾ അർപ്പിച്ച് കൊണ്ട് ബഷീർ വള്ളിക്കുന്ന് പറഞ്ഞു.
മിർസ ഷെരീഫ്, കബീർ കൊണ്ടോട്ടി, കെ.ടി.എ. മുനീർ, ജാഫറലി പാലക്കോട്, അബ്ദുള്ള മുക്കണ്ണി, പ്യാരിമിർസ, സലീന മുസാഫിർ, അസൈൻ ഇല്ലിക്കൽ, ജുനൈസ് കാപ്പിൽ, മുസ്തഫ തോളൂർ, വാസു ഹംദാൻ, നൗഷാദ് ചാത്തല്ലൂർ, ജനാസർ, അരുവി മോങ്ങം, റസാഖ് മാസ്റ്റർ, നസീർ വാവ കുഞ്ഞ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സന്തോഷ് കളക്കാട്ട്, അനീസ് പുഴക്കാട്ടിരി ഗാനങ്ങളാലപിച്ചു. കഥാകാരൻ സലീം മീലാസിനുള്ള ജിദ്ദ മല്ലൂസിൻ്റെ പ്രതേയ്ക ഉപഹാരം യൂസുഫ്, ഫസലു, യസിൻ എന്നിവർ ചേർന്ന് നൽകി.
മറുപടി പ്രസംഗത്തിൽ കഥാകാരൻ മീലാസ് മുള്ളമ്പാറ തൻ്റെ പതിനാല് വയസ്സ് വരെ മലപ്പുറത്താണ് താമസിച്ചതെന്നും, അതിന് ശേഷം മഞ്ചേരിയിലെ മുള്ളമ്പാറയിലേക്ക് താമസം മാറിയതും, മലപ്പുറത്തുള്ള പബ്ലിക് ലൈബ്രറിയാണ് വായനയുടെ വാതായനങ്ങൾ തുറന്ന് തന്നതെന്നും പ്രവാസത്തിലേക്ക് ജീവിതം മാറ്റി നട്ടപ്പോഴാണ്, തൻ്റെ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി എഴുത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.






