കുഞ്ഞിമൊയ്ദീൻ (കുഞ്ഞാൻ) പൂക്കാട്ടിലിന് യാത്രയയപ്പ് നൽകി

ജിദ്ദ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് പോകുന്ന ഒഐസിസി റീജ്യണൽ കമ്മിറ്റി നിർവ്വാഹക സമിതി അംഗം കുഞ്ഞിമൊയ്ദീൻ (കുഞ്ഞാൻ) പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി.
യാത്രയയപ്പ് യോഗത്തിൽ  പ്രസിഡണ്ട് ഫിറോസ് പോരൂർ അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി നേതാക്കളായ ഹക്കീം പാറക്കൽ, അഷ്റഫ് അഞ്ചാലൻ, സിസി ഷംസു ഹാജി, ആസാദ് പോരൂർ, ഷൗകത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, സിടിപി ഇസ്മായിൽ, അഹമ്മത് ഷാനി, ഷിബു കാളികാവ്, ഷനൂജ് വാഴക്കാട്, ഡോ. അഷ്റഫ് ഇരുമ്പുഴി എന്നിവർ
സംസാരിച്ചു. ജന സെക്രട്ടറി അലവി ഹാജി സ്വാഗതവും നജ്മുദ്ദീൻ ചുങ്കത്തറ നന്ദിയും പറഞ്ഞു.

ഫോട്ടോ: കുഞ്ഞാൻ പൂക്കാട്ടിലിന് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി നൽകിയ യാത്രയയപ്പ് യോഗത്തിൽ പ്രസിഡണ്ട് ഫിറോസ് പോരൂർ ഉപഹാരം നൽകുന്നു