പരിക്കേറ്റ ഇന്ത്യക്കാരിൽ ഒരാൾ മരണപ്പെട്ടതായി ഇന്ത്യൻ എംബസി

റിയാദ്: റിയാദ് ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരിൽ ഒരാൾ ഞായറാഴ്ച മരണപ്പെട്ടതായി റിയാദ് ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ച വ്യക്തിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും എംബസി അറിയിച്ചു. കുടുംബവുമായി അധികൃതർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എംബസി അറിയിച്ചു. എന്നാൽ മരിച്ചവരുടെ പേരുവിവരം ഇതുവരെ ഔദ്യോഗീകമായി പുറത്തുവിട്ടിട്ടില്ല.