സംഗീതവും നൃത്തവും മത്സരങ്ങളും; ജിദ്ദയിൽ ‘അറബ് ഇശൽ നൈറ്റ് 2026’ ശ്രദ്ധേയമായി

ജിദ്ദ: സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഇശൽ കലാവേദി–ജിദ്ദ സംഘടിപ്പിച്ച ‘അറബ് ഇശൽ നൈറ്റ്–2026’ വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും സംഗീതവിരുന്നുമായി ശ്രദ്ധേയമായി. പ്രവാസി മലയാളി സമൂഹത്തിലെ കലാ-സംഗീത ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറിയ പരിപാടിയിൽ പ്രമുഖ ഗായകരും നർത്തകരും അണിനിരന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ബോളിവുഡ് ഗായകൻ ബസ്സാം, ഷബീർ കൊട്ടപ്പുറം, ഫർസാന യാസിർ, റാഫി ആലുവ, മുഹമ്മദ് കുട്ടി അരിമ്പ്ര, ഹസീന അഷ്റഫ്, മൻസൂർ നിലമ്പൂർ, നസീർ പരിയാപുരം, ഷറീന റഷീദ്, നാസർ മോങ്ങം, ആയിഷ നാസർ, അഫ്ര സബിൻ റാഫി, ഇലിയാന, റിൻഷ റഫീഖ്, ഷിഹാബ് ഒഴുകൂർ, സിനി സാഗർ, ദിയാന ഫാത്തിമ, മുസ്തഫ കണ്ണമംഗലം, ഹബീബ്, ഹസ്സൻ ആനക്കയം എന്നിവർ വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു.

സ്ത്രീകൾക്കായി സംഘടിപ്പിച്ച മെഹന്ദി മത്സരത്തിൽ ആയിഷ റിഫ ഒന്നാം സ്ഥാനവും ഷഹ്‌ല ഉമ്മർകുട്ടി രണ്ടാം സ്ഥാനവും ഫൗസുൽ നഈമ മൂന്നാം സ്ഥാനവും നേടി.

രണ്ട് വിഭാഗങ്ങളിലായി നടന്ന കളറിംഗ് മത്സരത്തിന്റെ ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹയ ഒന്നാം സ്ഥാനവും നുഹയ്യ നജീബ് രണ്ടാം സ്ഥാനവും മുഹമ്മദ് ഹൈസൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ നിസ, ഹന ഷംസുദ്ദീൻ, ഹിബ ഷംസുദ്ദീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സംഗീതപരിപാടികൾക്കൊപ്പം കുട്ടികളുടെ നൃത്താവിഷ്കാരങ്ങളും വേദിയിൽ അരങ്ങേറി. ഫൈസ ഗഫൂർ ഒരുക്കിയ ഒപ്പനയും സിനിമാറ്റിക് ഡാൻസും, ഫസീല നൗഷാദ് സംവിധാനം ചെയ്ത അറബിക് ഡാൻസും, അൽ അനൂദ് ഫാത്തിമ അവതരിപ്പിച്ച സോളോ ഡാൻസും ശ്രദ്ധേയമായി. ഇശൽ കലാവേദിയിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തങ്ങളും പരിപാടിക്ക് മിഴിവേകി.

ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി വിപി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഇശൽ കലാവേദി പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂർ, സെക്രട്ടറി ഷാജഹാൻ ഗുഡല്ലൂർ, ചെയർമാൻ ഷിഹാബ് പുളിക്കൽ, രക്ഷാധികാരി ജലാൽ തേഞ്ഞിപ്പലം എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, എൻകംഫർട്ട് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ്, ഹസ്സൻ കൊണ്ടോട്ടി എന്നിവർ ആശംസകൾ നേർന്നു.

സബീനാ റാഫി, ഷബീന ജാഫർ, ബേബി ഷക്കീല മൻസൂർ, സാബിറ റഫീഖ്, സാഹിറ ജലാൽ, ഷമീന ടി.പി., സാബിറ സാഗർ എന്നിവർ മത്സരങ്ങളുടെ നിയന്ത്രണം നിർവഹിച്ചു. നൗഷാദ്, സാഗർ റസാഖ്, ഷംസുദ്ദീൻ, റഫീഖ് കടേരി, അഷ്റഫ്, ഷബീർ, ഗഫൂർ വയനാട്, റഷീദ് എന്നിവർ പരിപാടിയുടെ ഏകോപനത്തിലും നടത്തിപ്പിലും സജീവമായി പ്രവർത്തിച്ചു.

ബോളിവുഡ് ഗായകൻ ബസ്സാമിന്റെ സംഗീതാവതരണത്തിന് പ്രേക്ഷകരിൽനിന്ന് ആവേശകരമായ സ്വീകരണം ലഭിച്ചു. ജിദ്ദയിലെ പ്രമുഖ മുട്ടിപ്പാട്ട് സംഘമായ ഗ്രീൻസ് ജിദ്ദ അവതരിപ്പിച്ച മുട്ടിപ്പാട്ടും പരിപാടിയുടെ മാറ്റുകൂട്ടി. സലാഹു വാളക്കുട അവതാരകനായിരുന്നു.