മക്കൾ മാതാപിതാക്കൾക്ക് കൺകുളിർമയാകണം

അൽ ഹുദാ മദ്റസയിൽ പുതിയ അധ്യയന വർഷത്തിന് വർണാഭ തുടക്കം
ജിദ്ദ: അറിവും ധാർമിക മൂല്യങ്ങളും പകർന്നുനൽകി നല്ല തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ അൽ ഹുദാ മദ്റസ ശറഫിയ്യ-ജിദ്ദയുടെ 2026-27 അധ്യയന വർഷത്തിന് വർണാഭമായ തുടക്കം. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
പ്രമുഖ പണ്ഡിതനും ഫാമിലി കൗൺസിലറും മോട്ടിവേറ്ററുമായ അബ്ദുൽ ജലീൽ മദനി വയനാട് ചടങ്ങിൽ കുട്ടികളുമായി സംവദിച്ചു. സമാധാനപൂർണമായ ജീവിതവും ശാശ്വത വിജയവുമാണ് ധാർമിക ജീവിതത്തിലൂടെ ലക്ഷ്യമിടേണ്ടതെന്നും, ഈ ലക്ഷ്യത്തിലേക്ക് കുട്ടികളെ നയിക്കുകയാണ് മതപഠനത്തിന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും അതിന്റേതായ ധർമവും ജീവിതലക്ഷ്യവും സ്രഷ്ടാവ് നിശ്ചയിച്ചിട്ടുണ്ടെന്നും മനുഷ്യനും തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് ജീവിതം ക്രമപ്പെടുത്തണമെന്നും മദനി ഓർമിപ്പിച്ചു.
മാതാപിതാക്കളെ സ്നേഹിക്കുകയും ആദരിക്കുകയും സഹായിക്കുകയും ചെയ്യുന്ന മക്കളാണ് അവരുടെ ജീവിതത്തിന് യഥാർഥ സൗന്ദര്യം നൽകുന്നതെന്നും, മാതാപിതാക്കളുടെ കൺകുളിർമയാകുന്ന വിധത്തിൽ നല്ല സ്വഭാവവും പെരുമാറ്റവും വളർത്തിയെടുക്കണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
പുതിയ അധ്യയന വർഷത്തിൽ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മദ്റസ പ്രിൻസിപ്പൽ ലിയാഖത്തലി ഖാൻ വിശദീകരിച്ചു.
നവാഗതരായ വിദ്യാർഥികളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. നൂഹ് ഹൈദറലിയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ മിൻഹ ഇസ്ലാമിക് ഗാനവും ദൈഫ സൈനബും സംഘവും സംഘഗാനവും അവതരിപ്പിച്ചു.
കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള പ്രവേശനം തുടരുകയാണെന്ന് മദ്റസാ കൺവീനർ ഉമർ കോയ ബേപ്പൂർ അറിയിച്ചു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും 0572466073, 0538233679 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.






