ജിസാനിൽ നോർക്ക അംഗത്വ കാമ്പയിന് തുടക്കം കുറിച്ചു

ജിസാൻ: കെ എം സി സി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക അംഗത്വ കാമ്പയിൻ ആരംഭിച്ചു. ജിസാൻ സൂഖ് ദാഖ്ലി ഓഫീസിൽ സംഘടിപ്പിച്ച ഹെൽപ്‌ ഡെസ്ക് സൗദി കെഎംസിസി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി മുതിർന്ന അംഗം റസാഖ് വെളിമുക്കിന് നോർക്ക ഐഡി രജിസ്റ്റർ ചെയ്ത് നൽകി ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

സെക്രട്ടറിയേറ്റ് അംഗം ഗഫുർ വാവൂർ, ആക്ടിംഗ് പ്രസിഡന്റ്‌ നാസർ ഇരുമ്പുഴി, ട്രഷറർ ഡോ.മൻസൂർ നാലകത്ത്, ഓർഗനൈസിംഗ് സെക്രട്ടറി സാദിഖ് മാസ്റ്റർ മങ്കട, ജസ്മൽ വളമംഗലം, ശമീർ അമ്പലപ്പാറ, നാസർ വാക്കാലൂർ, ഗഫൂർ മൂന്നിയൂർ,നജീബ് പാണക്കാട് പങ്കെടുത്തു.

ബശീർ ആക്കോട്, ശംസു ഔലാൻ, ശഫീഖ് വലിയാട്, സാദിഖ് ചിറ്റത്തുപാറ, ഹാശിം വട്ടോളി, സലീം വലമ്പൂർ ഹെൽപ് ഡെസ്ക് സേവനങ്ങൾക്ക് നേതൃത്വം നൽകി.

നിലവിൽ നോർക്ക ഐ ഡി രജിസ്ട്രേഷൻ, നോർക്ക കെയർ പ്ലസ് ഇൻഷൂറൻസ് അംഗത്വം എന്നീ സേവനങ്ങളാണ് ജിസാൻ കെ എം സിസി ഏകദിന ഹെൽപ് ഡസ്ക് വഴി ചെയ്തു നലകുന്നത്. സേവനങ്ങൾ ആവശ്യമുള്ളവർക്ക് കെ എം സി സി യുടെ വിവിധ ഏരിയകൾ കേദ്രീകരിച്ച് സേവനം ലഭ്യമാക്കും.