നൂറ് ദിനം പിന്നിട്ട് സതീശൻ സർക്കാർ; മധുരത്തിനൊപ്പം കയ്പും

തിരുവനന്തപുരം: അധികാരത്തിലെത്തി നൂറ് ദിവസം പിന്നിടുമ്പോൾ വി.ഡി. സതീശൻ സർക്കാരിന് നേട്ടങ്ങൾക്കൊപ്പം വെല്ലുവിളികളും. ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി.യിൽ സൗജന്യയാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതി എന്നിവ ആദ്യ നൂറ് ദിനത്തിലെ പ്രധാന നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. ആശാ വർക്കർമാരുടെ വേതനവർധന, ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യൽ, പിന്നാക്ക വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർക്കാനുള്ള നടപടി എന്നിവയും സർക്കാരിന് നേട്ടമായി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അതേസമയം പി.എം. ശ്രീ കരാർ, വൈദ്യുതി പ്രതിസന്ധി, നിയമന വിവാദങ്ങൾ എന്നിവ സർക്കാരിനെ പ്രതിരോധത്തിലാക്കി. മുൻ സർക്കാരിന്റെ സിൽവർലൈൻ പദ്ധതി റദ്ദാക്കിയതും ലൈഫ് മിഷനിൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കവും ശ്രദ്ധേയമായി.
കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകളും കെ.പി.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പ് വൈകുന്നതും സതീശന് വെല്ലുവിളിയാണ്. ഒക്ടോബർ ഒമ്പതിനകം 1,688 പദ്ധതികൾ പൂർത്തിയാക്കാനുള്ള നൂറുദിന കർമപദ്ധതിയും സർക്കാരിന്റെ മുന്നിലുണ്ട്. ‘മിഷൻ സമുദ്ര’യാണ് മറ്റൊരു പ്രധാന പ്രതീക്ഷ.






