ജിദ്ദ പ്രവാസി അബ്ദുള്‍ ജലീല്‍ നാട്ടില്‍ നിര്യാതനായി

ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ജിദ്ദയിലെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്‍റെ സജീവ അംഗവും, പെട്രോ റാബിക്കില്‍ സിസ്റ്റം അനാലിയിസ്റ്റായി ജോലി ചെയ്തു വന്നിരുന്ന
കൊടുങ്ങല്ലൂര്‍ വെള്ളാങ്കല്ലൂർ സ്വദേശിയായ അബ്ദുൽ ജലീൽ നമ്പിയാംകുളം (49) നാട്ടിൽ നിര്യാതനായി. ഭാര്യ: ഷിംന അബ്ദുള്‍ അസീസ്, എം , മക്കൾ: ഇഹ്സാന്‍ (എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷം കുസാറ്റ് കളമശേരി), ഇഫ്ഫത്ത് (ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ പന്ത്രണ്ടാം ക്ലാസ്), ഇമാന്‍ (ജിദ്ദ ഇന്ത്യന്‍ സ്കൂര്‍ ആറാം ക്ലാസ്സ്)
.
ജിദ്ദയില്‍ കുടംബ സമേതം താമസിച്ചു വരികയായിരുന്ന അദ്ദേഹം അവധിയിലുള്ള കുടംബത്തെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി 20 ദിവസത്തെ അവധിക്ക് നാട്ടില്‍ പോയതായിരുന്നു. പെട്ടെന്നുള്ള വേര്‍പാടില്‍ മുസിരിസ് പ്രവാസി ഫോറം ജിദ്ദ ഘടകം അനുശോചനവും രേഖപ്പെടുത്തി.






