വാഹനപകടത്തിൽ ചികിത്സയിൽ ആയിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴിയിൽ വാഹനഅപകടത്തിൽ പരുക്ക്പറ്റി ഒരാഴ്ചയായി അബോധാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന മലപ്പുറം, തിരൂർ, വടക്കേ അനാരവൈലശ്ശേരി മുഹമ്മദ് അനസ്(33)ജിദ്ദ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരണപ്പെട്ടു. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.

പിതാവ്: ഇബ്രാഹീം, മാതാവ്: ഉസൈബ, ഭാര്യ: ഹസ്‌ന, മകൻ: അലൻ. സഹോദരങ്ങൾ: ഇർഷാദ്, അനീഷ.
അഞ്ച് വർഷത്തോളമായി പ്രവാസിയാണ്.

നിയമ സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.