ജിദ്ദ കണ്ണൂർ ജില്ലാ കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റി നവാഗത സംഗമം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നവാഗത സംഗമം പരുപാടി ഇരിക്കൂർ മണ്ഡലം കെഎംസിസി സംഘടിപ്പിച്ചു. ഷറഫുദീൻ ഇരിക്കൂർ അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ചപ്പാരപ്പടവ് യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രെട്ടറി സകരിയ ആറളം മുഖ്യപ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ അബ്ദുറഹ്മാൻ വായാട് നവാഗതരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മുനീർ കമ്പിൽ, അബ്ദുറസാഖ് ഇരിക്കൂർ, മുഹമ്മദ് കുഞ്ഞി ശ്രീകണ്ഠപുരം, റഷീദ് ഇരിട്ടി, ഷഹീർ ശാദുലി ആശംസകളർപ്പിച്ചു സംസാരിച്ചു. ബഷീർ നെടുവോട് സ്വാഗതവും അഷ്‌റഫ് നെടുവോട് നന്ദിയും പറഞ്ഞു.