ബസ്സാം പാടി, ജിദ്ദ താളംപിടിച്ചു; ‘രംഗ് തരംഗ്’ സംഗീതരാവിന് ആവേശക്കൊടുമുടി

ജിദ്ദ: സംഗീതത്തിന്റെ വർണങ്ങളും താളങ്ങളും കൊണ്ട് ജിദ്ദയെ ആവേശത്തിലാഴ്ത്തി മാസ് ജിദ്ദയുടെ ‘രംഗ് തരംഗ്’ സംഗീതസായാഹ്നം. ഹസ്സൻ കൊണ്ടോട്ടിയും നൂഹ് ബീമാപ്പള്ളിയും നേതൃത്വം നൽകിയ സംഗീതവിരുന്ന് മുഷ്‌രിഫയിലെ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഹിന്ദി ഗാനങ്ങൾക്ക് മാത്രമായി ഒരുക്കിയ പരിപാടി മലയാളികൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഗീതാസ്വാദകരെയും ഒരേ വേദിയിൽ എത്തിച്ചു. പഴയതും പുതിയതുമായ ഹിന്ദി ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് സദസ്സിന് വേറിട്ട അനുഭവമായി.
ജിദ്ദയുടെ അഭിമാനമായ ബോളിവുഡ് ഗായകൻ ബസ്സാമിന്റെ സാന്നിധ്യമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ഏതാനും ഗാനങ്ങൾ ആലപിച്ച ബസ്സാമിനെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഗാനങ്ങൾക്കൊപ്പം പ്രേക്ഷകരും താളംപിടിച്ചതോടെ വേദിയും സദസ്സും ഒരുപോലെ സംഗീതലഹരിയിലായി.
നൂഹ് ബീമാപ്പള്ളി, സോഫിയ സുനിൽ, റൈസ ആമിർ, അദ്‌നാൻ, റാഫി ആലുവ, മൻസൂർ പാങ്ങ്, ഐശ്വര്യ അനിൽ, ഹരിഷ്മ, ആർദ്ര, അഫ്രാ സബിൻ റാഫി, രമ്യ ബ്രൂസ്, ഹസ്സൻ കൊണ്ടോട്ടി എന്നിവർ വിവിധ ഗാനങ്ങൾ ആലപിച്ചു.

മുക്കണ്ണി ക്രിയേഷൻസ് ബാനറിൽ ജിദ്ദയിൽനിന്നു നിർമ്മിച്ച കോലൈസ് എന്ന ഷോർട്ട് ഫിലിമിൽ മികച്ച അഭിനയം മാഴ്‌ചവെച്ച സോഫിയാ സുനിലിനെ പരുപാടിയിൽ മാസ് ജിദ്ദയുടെ മൊമെന്റോ നൽകി ആദരിച്ചു.
സുവിജ സത്യനും ഹസ്സൻ കൊണ്ടോട്ടിയും അവതാരകരായി പരിപാടിക്ക് മിഴിവേകി. നവാസ് ബീമാപ്പള്ളി, ഗഫൂർ മാഹി, അഷ്‌റഫ് ചുക്കൻ എന്നിവർ അതിഥികളെ സ്വീകരിച്ചു. ഇസ്മായിൽ മണ്ണാർക്കാട് ശബ്ദ-വെളിച്ച നിയന്ത്രണം നിർവഹിച്ചു.
സംഗീതത്തിനൊപ്പം നൃത്തവും വേദിയെ കൂടുതൽ സജീവമാക്കി. ഹനയും ഹിബയും അവതരിപ്പിച്ച മനോഹരമായ നൃത്താവതരണം സദസ്സിന്റെ പ്രത്യേക ശ്രദ്ധ നേടി. കൊച്ചു കലാകാരികളുടെ പ്രകടനത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ജിദ്ദ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുവരെയും സമ്മാനം നൽകി ആദരിച്ചു.
ജിദ്ദയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ വാസു ഹംദാൻ, സഹീർ മാഞ്ഞാലി, അബ്ദുള്ള മുക്കണ്ണി, അബ്ദുൽ റഹ്മാൻ മാവൂർ, ബഷീർ പരുത്തിക്കുന്നൻ, കാജാ മൊയ്തീൻ, റാഫി ബീമാപ്പള്ളി, ജാഫറലി പാലക്കോട്, സുൽഫിക്കർ ഒതായി, ബാദുഷ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ജോയ് മൂലൻ, ഗുഡ് ഹോപ്പ് ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. ജുനൈസ് ബാബു, റയാൻ ജിം സാരഥി സലാം, ഗായകൻ വിജേഷ് ചന്ദ്രു തുടങ്ങിയവരുടെ സാന്നിധ്യവും പരിപാടിക്ക് കൂടുതൽ പ്രൗഢി പകർന്നു.
കലാമൂല്യമുള്ള വ്യത്യസ്ത പരിപാടികളിലൂടെ ജിദ്ദയിലെ പ്രവാസി സമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മാസ് ജിദ്ദയുടെ ‘രംഗ് തരംഗ്’, സംഗീതത്തെ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന അനുഭവമാക്കി മാറ്റുകയായിരുന്നു. ബസ്സാമിന്റെ ഗാനങ്ങളും കലാകാരന്മാരുടെ മികച്ച പ്രകടനങ്ങളും നിറഞ്ഞ സദസ്സിന്റെ ആവേശവും ചേർന്നപ്പോൾ, ജിദ്ദയിലെ സംഗീതാസ്വാദകർക്ക് ഏറെക്കാലം ഓർത്തുവെക്കാവുന്നൊരു സംഗീതരാത്രിയായി പരിപാടി മാറി.






