പറമ്പിൽപീടിക സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു

ജിദ്ദ: മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽപെട്ട, പറമ്പിൽപീടിക, കോടശ്ശേരി, പൊറ്റ മഹല്ലിലെ ചൊക്ലി മുഹമ്മദ് റഫീഖ്(51) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അബീറിനടുത്തു മൊബൈൽ ഷോപ്പിലെ ജോലിക്കാരനായിരുന്നു. പെടുന്നനെ കുഴഞ്ഞു വിഴുകയും ശറഫിയയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
30 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. 6 മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ നിന്ന് എത്തിയത്.
പിതാവ് :സൈതലവി ചൊക്ലി (മുൻ പ്രവാസി ). മാതാവ് : ആയിഷ. ഭാര്യ: ആമിന. മക്കൾ: റഫ്‌ന, റിഹാന, റിഫാന, റന. സഹോദരങ്ങൾ: ജുനൈദ്, ഹനീഫ(ബറൈദ ), നുസ്രത്. മരുമകൻ: ഹർഷാദ്.
അനന്തര നടപടിക്രമങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫെയർ വിഭാഗം രംഗത്തുണ്ട് . മരണവിവരമറിഞ്ഞു ഒ ഐ സി സി, കെ എം സി സി പ്രവർത്തകർ ആശുപത്രിയിൽ എത്തിയിരുന്നു.






