വേങ്ങര സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: അൽ ഹംറയിൽ സൂപ്പർമാർക്കറ്റിൻ ജോലി ചെയ്യുന്ന വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ കോട്ടംപറമ്പ് സ്വദേശി പറമ്പൻ മുഹമ്മദ് അഷ്‌റഫ്(54) ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മരണപ്പെട്ടു. സ്ട്രോക്ക് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

മുൻ പറപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റെ് പരേതനായ പറമ്പൻ ഇബ്രാഹിം ഹാജിയുടെ മകനാണ്. മാതാവ്: ആമിന കുട്ടി. ഭാര്യ: സുനീറ, മക്കൾ: ഹാഷിം, ഹിഷാം, അസ്‌ഹർ. സഹോദരങ്ങൾ: മൻസൂർ, അസ്മാബി, നുസൈബ, മുനീറ, സാബിറ(പരേത).

മുഹമ്മദ് അഷ്‌റഫ് മുപ്പത് വർഷമായി ജിദ്ദയിൽ പ്രവാസിയാണ്. മൃതദേഹം ജിദ്ദയിൽ കബറടക്കുവാനുള്ള നടപടി ക്രമങ്ങൾക്കു ജിദ്ദ കെ എം സി സി പ്രവർത്തകർ നേതൃവത്വം നൽകിവരുന്നു.