മമ്പാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ജിദ്ദ: ജിദ്ദയിലെ കിലോ പത്തിൽ താമസിക്കുന്ന മമ്പാട് ഓടായ്ക്കൽ കരിക്കാട്ടുമണ്ണയിലെ പട്ടാമ്പി മുഹമ്മദ് ഷാജി (49)ജിദ്ദയിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു.പന്ത്രണ്ട് വർഷമായി ജിദ്ദയിൽ ഹെവിഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു .

ജിദ്ദ കിങ്ങ് അബ്‌ദുൽ അസീസ് ആശുപത്രിയിൽ ഉള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി മറവ്ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ സഹായങ്ങൾക്കും മറ്റു നടപടി ക്രമങ്ങൾക്കും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്. പിതാവ് പട്ടാമ്പി ഉമ്മർ. ഭാര്യ നെട്ടിക്കുളം താഹിറ. മക്കൾ അഖിൽ റോഷൻ, അമീൻ, അൻഹ, അദാൻ. സഹോദരങ്ങൾ: ഹനീഫ, ആയിശ, സലീന.