എം.എം. കുട്ടി മൗലവിയുടെ ആത്മകഥയ്ക്ക് ജിദ്ദയിൽ പ്രൗഢമായ സൗദി തല പ്രകാശനം

ജിദ്ദ: കേരളത്തിലും പ്രവാസ ലോകത്തും മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജിദ്ദ കെ.എം.സി.സി. മുൻ നേതാവ് എം.എം. കുട്ടി മൗലവിയുടെ ആത്മകഥയായ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ എന്ന ഗ്രന്ഥത്തിന്റെ സൗദി തല പ്രകാശനം ജിദ്ദയിൽ ശ്രദ്ധേയമായി നടന്നു. വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി. സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, മാധ്യമ, കെ.എം.സി.സി. രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് പ്രൗഢി പകർന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

കെ.എം.സി.സി. നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലത്തിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം നിർവഹിച്ചു.

ആത്മകഥ പരിചയപ്പെടുത്തി സംസാരിച്ച ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ, മത–സാമൂഹിക–രാഷ്ട്രീയ–പ്രവാസ മേഖലകളിൽ എം.എം. കുട്ടി മൗലവി കാഴ്ചവെച്ച നിസ്വാർഥ സേവനവും നേതൃപാടവവും പുതിയ തലമുറയ്ക്ക് വഴികാട്ടിയാണെന്ന് അഭിപ്രായപ്പെട്ടു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനത്തിന്റെ അനുഭവസാക്ഷ്യമാണ് ഈ ഗ്രന്ഥമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഹജ്ജ്–2026 വളണ്ടിയർ സേവനത്തിൽ മികവ് പുലർത്തിയ പ്രവർത്തകരെ ആദരിക്കുകയും മൊമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ പുരസ്കാരങ്ങൾ കൈമാറി.

നാസർ വെളിയങ്കോട്, എ.കെ. ബാവ വേങ്ങര, നസീർ വാവക്കുഞ്ഞ്, നാസർ മച്ചിങ്ങൽ, ഇസ്മായിൽ മുണ്ടുപറമ്പ്, ഇബ്രാഹിം കൊല്ലി, നൗഫൽ ഉള്ളാടൻ, ശിഹാബ് പുളിക്കൽ, അലി പാങ്ങാട്ട്, അഹമ്മദ് അച്ചനമ്പലം, സലാഹു വാളക്കുട, നാസർ കാരാടൻ, അഹമ്മദ് പറപ്പൂർ, നജ്മുദ്ധീൻ കണ്ണമംഗലം, മൻസൂർ ഊരകം, ഇബ്രാഹീം മുക്കിൽ, ഒ.സി. ലത്തീഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സമദ് ചോലക്കൽ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുറ്റൂർ ഖിറാഅത്ത് നിർവഹിച്ചു. നാസർ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.

യൂനുസ് വേങ്ങര, കെ.സി. ഷംസു, നാസർ പൊനക്കൻ, ആബിദ് വേങ്ങര, ഇ.കെ. മുജഫർ, പി. ശിഹാബ്, റഷീദ് വേങ്ങര, അഷ്റഫ് ചുക്കൻ, ജലീൽ അടിവാരം, പി.കെ. നാസർ എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.

എം.എം. കുട്ടി മൗലവിയുടെ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തെയും പ്രവാസ സേവനങ്ങളെയും ആദരിക്കുന്ന വേദിയായി മാറിയ ചടങ്ങ്, അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പുതിയ തലമുറയിലേക്ക് കൈമാറുന്ന ചരിത്രമുഹൂർത്തമായും ശ്രദ്ധിക്കപ്പെട്ടു.