തിരൂങ്ങാടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: ജിദ്ദ അനാകിഷ് ശാരാ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിൻ്റെ അടുത്ത് താമസിക്കുന്ന തിരൂരങ്ങാടി വെന്നിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു മരണം. ജിദ്ദ കിങ്ങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽതന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പിതാവ് അബ്‌ദുസമദ്, മാതാവ് റാബിയ, ഭാര്യ അദീബ. മകൻ അയാൻ മാലിക്ക്. സഹോദരങ്ങൾ റഷീദ്, റാഷിദ.

പത്ത് വർഷമായി പ്രവാസിയാണ്. അനന്തര നടപടിക്രമങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.