ജിദ്ദയിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പാലക്കാട്/ഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി അറസ്റ്റിൽ. ഇന്റർപോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മൂന്ന് മാസം ഇയാൾ ജിദ്ദ ജയിലിലായിരുന്നു. പ്രതിയെ ഡൽഹിയിലെത്തിച്ച ശേഷമാണ് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു അറസ്റ്റിലായ മുഹമ്മദ് അലി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍ ചേര്‍ന്ന് ശ്രീനിവാസനെ കൊലപ്പെടുത്തി എന്നാണ് എന്‍ഐഎ കേസ്. ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് കണ്ടെത്തല്‍.






