വണ്ടൂർ വാണിയമ്പലം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ജിദ്ദ: ശാറാ ഫലസ്‌തീൻ മൊബൈൽ സൂക്കിൽ ജോലി ചെയ്തിരുന്ന വണ്ടൂർ വാണിയമ്പലം ശാന്തി നഗറിൽ താമസിക്കുന്ന പള്ളിയാളി ദിൽഷാദ് (45)താമസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇരുപത്തി രണ്ട് വർഷമായി പ്രവാസിയാണ്. പിതാവ് പള്ളിയാളി അബ്ദുൽ കരീം. മാതാവ് നരിമണ്ണിൽ മൈമൂന. ഭാര്യ റുബീന. മക്കൾ ദിയാൻ, ഐദിൻ. സഹോദരികൾ ദിൽസത്ത്, ദിൽറുബ.
അനുബന്ധ നിയമ സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.






