ഉംറക്കെത്തിയ മലേഷ്യ കെഎംസിസി ഉപാധ്യക്ഷൻ ഇ.ടി. മുഹമ്മദ് ഹാജിക്ക് ജിദ്ദയിൽ സ്വീകരണം

ജിദ്ദ: പരിശുദ്ധ ഉംറ നിർവഹിക്കാൻ ജിദ്ദയിലെത്തിയ മലേഷ്യ കെഎംസിസി ഉപാധ്യക്ഷൻ ഇ.ടി. മുഹമ്മദ് ഹാജി തലപ്പാറക്ക് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസിയും ജിദ്ദ മുന്നിയൂർ പഞ്ചായത്ത് കെഎംസിസിയും സംയുക്തമായി സ്വീകരണം നൽകി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

വള്ളിക്കുന്ന് മണ്ഡലം കെഎംസിസി പ്രസിഡന്റ് ജൈസൽ കുന്നേക്കാടന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ ജലാൽ തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ഇ.ടി. മുഹമ്മദ് ഹാജിക്ക് ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി വി.പി. മുസ്ഥഫ ഷാൾ അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൂബക്കറിനെ ജലാൽ തേഞ്ഞിപ്പലം ഉപഹാരം നൽകി ആദരിച്ചു. ഗഫൂർ അൽ ഹാസ്മി, കോയമോൻ കുന്നുമ്മൽ, നൗഫൽ ഉള്ളാടൻ, മജീദ് കള്ളിയിൽ, ജംഷീർ മുന്നിയൂർ, സാജിദ് മുന്നിയൂർ, ഫൈസൽ മണക്കടവൻ, ശംസു വെമ്പാല, കരിം കൊടക്കാട്, കോയ സാഹിബ് മുന്നിയൂർ, അൻവർ ചെമ്പൻ, മൻസൂർ തേഞ്ഞിപ്പലം എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി ഷമീം അലി കൊടക്കാട് സ്വാഗതം പറഞ്ഞു. സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തിയ ഇ.ടി. മുഹമ്മദ് ഹാജി തലപ്പാറ സംഘാടകർക്ക് നന്ദി രേഖപ്പെടുത്തി.

ഫോട്ടോ ക്യാപ്ഷൻ:
ജിദ്ദയിൽ ഉംറയ്ക്കെത്തിയ മലേഷ്യ കെഎംസിസി ഉപാധ്യക്ഷൻ ഇ.ടി. മുഹമ്മദ് ഹാജി തലപ്പാറക്ക് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസിയുടെ ഉപഹാരം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര സമ്മാനിക്കുന്നു.