ലാൻഡ് റോവർ ഉടമകൾക്ക് അടിയന്തര മുന്നറിയിപ്പ്; 14,470 വാഹനങ്ങൾ സൗദിയിൽ തിരിച്ചുവിളിച്ചു

ലാൻഡ് റോവർ വാഹനങ്ങളുടെ 14,470 യൂണിറ്റുകൾ സൗദിയിൽ തിരിച്ചുവിളിച്ചു; എയർബാഗ് തകരാർ കണ്ടെത്തി

റിയാദ്: ഡ്രൈവർ സൈഡിലെ എയർബാഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലാൻഡ് റോവറിന്റെ 14,470 വാഹനങ്ങൾ സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം (ചൊവ്വാഴ്ച) തിരിച്ചുവിളിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി(Range Rover, Defender, Discovery) എന്നീ മോഡലുകളിലെ 2020 മുതൽ 2026 വരെ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കൽ നടപടിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഡ്രൈവറുടെ എയർബാഗ് കണക്ടറിൽ (Airbag Connector) കണ്ടെത്തിയ തകരാർ കാരണം അപകടമുണ്ടായാൽ എയർബാഗ് പ്രവർത്തിക്കാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത് യാത്രക്കാരുടെ പരിക്കേൽക്കാനുള്ള അപകടസാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.

തിരിച്ചുവിളിക്കൽ നടപടിയിൽ ഉൾപ്പെട്ട വാഹനങ്ങളുടെ ഉടമകൾ വാഹനത്തിന്റെ VIN (Vehicle Identification Number) പരിശോധിച്ച് വാഹനം ഈ റിക്കോളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. തുടർന്ന് അധികൃതർ അംഗീകരിച്ച ലാൻഡ് റോവർ ഡീലർമാരെ സമീപിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നിർവഹിക്കണമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.