നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം നഷ്ടപരിഹാരവും

♠ ഹരിത ഉമാമഹേശ്വരൻ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. “അപൂർവങ്ങളിൽ അപൂർവം” വിഭാഗത്തിൽപ്പെടുന്ന കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് ശിക്ഷ.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രതി 20 ലക്ഷം രൂപ പിഴ അടച്ച് അത് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാനാകാത്ത പക്ഷം സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും, പിഴ ഒടുക്കാത്താൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

മാനസിക അസ്വാസ്ഥ്യമില്ലെന്ന് സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്നും, കുറ്റകൃത്യത്തിൽ പ്രതിക്ക് പശ്ചാത്താപമോ മാനസാന്തര സാധ്യതയോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചാണ് കൊലപാതകം നടത്തിയതെന്നും, സമൂഹത്തിന് ഭീഷണിയായതിനാലാണ് വധശിക്ഷ വിധിച്ചതെന്നും കോടതി വ്യക്തമാക്കി.