മങ്കട കുറുവ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു.

ജിദ്ദ: അൽ ഖുംറയിൽ ജോലി ചെയ്തിരുന്ന മങ്കട കുറുവ ചെറുകുളമ്പ് സ്വദേശി ചാലൂത്ത് ഷബീബ് (33)താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃതദ്ദേഹം ജിദ്ദ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പിതാവ് പരേതനായ ചാലൂത്ത് മൊയ്തു. മാതാവ് ഫാതിമ. ഭാര്യ ഫഹ്‌മ. സഹോദരങ്ങൾ നൗഷാദ്, റമീസ്, സമീറ(പരേത).

ഒരു വർഷമായി പ്രവാസിയാണ്. നിയമ നടപടികൾ അടക്കമുള്ള സഹായത്തിന് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.