ഭൂമിയെ പച്ചയണിയിക്കാൻ വർണക്കൂട്ടം; ഡബ്ല്യൂ എം എഫ് ജിദ്ദ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

♠ അസ്മ ജംഷീദ്
ജിദ്ദ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ എം എഫ്) ജിദ്ദ കൗൺസിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഭൂമിയെ പച്ചപ്പാൽ മൂടാം (Paint the Planet Green!) എന്ന പ്രമേയത്തിൽ ജിദ്ദയിലെ അസീസിയയിലുള്ള ഗുഡ് ഹോപ്പ് ആർട്സ് ആൻഡ് സയൻസ് അക്കാദമിയിൽ നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു.

വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ജൂനിയേഴ്സ് വിഭാഗം (8–12 വയസ്സ്)
• ഒന്നാം സ്ഥാനം: തബസ്സും സർക്കർ (Tabassum Sarkar)
• രണ്ടാം സ്ഥാനം: ഇൻഷ പി. എം. സുബിൽ (Insha P. M. Subil)
• മൂന്നാം സ്ഥാനം: നെത്താനിയ ജിനിൽ ജേക്കബ് (Nethania Jinil Jacob)

സീനിയേഴ്സ് വിഭാഗം (13–18 വയസ്സ്)
• ഒന്നാം സ്ഥാനം: റെയ്ഹാൻ ഉദയൻ (Reyhan Udayan)
• രണ്ടാം സ്ഥാനം: വഫ സലിം (Wafa Salim)
• മൂന്നാം സ്ഥാനം: പാർവതി നായർ (Parvathi Nair) എന്നിവരെ വിദഗ്ധ വിധികർത്താക്കൾ തിരഞ്ഞെടുത്തു.

മത്സരത്തിൽ പങ്കെടുത്ത 125 കുട്ടികൾക്കും പ്രോത്സാഹനമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സെപ്റ്റംബർ 11-ന് നടക്കുന്ന ഡബ്ല്യൂ എം എഫ് ജിദ്ദ കൗൺസിലിന്റെ ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.







