മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ സൈബർ പൊലീസ് കേസ്

മലപ്പുറം: വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലവും മതസ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ ‘BRAHMA COGNITION’ എന്ന യൂട്യൂബ് ചാനലിനെതിരെ മലപ്പുറം സൈബർ പൊലീസ് കേസെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും നിലവിളക്ക് കൊളുത്തിയ സംഭവത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച വീഡിയോയിൽ അശ്ലീല പരാമർശങ്ങളും മതവിദ്വേഷം വളർത്തുന്ന ഉള്ളടക്കവും ഉൾപ്പെട്ടിരുന്നുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം.
സംഭവത്തിൽ യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഷാഫി കാടേങ്ങൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.






