ചരിത്രത്തിന്റെ മറവുകൾ നീക്കി പി.എം.എ. ഖാദർ; ‘ബലി’ നോവലിനെ ആസ്പദമാക്കി ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു

♠ അസ്മ ജംഷീദ്
നോവലിസ്റ്റ് പി.എം.എ.ഖാദർ പ്രവാസികളുമായി സംവദിക്കുന്നു
ജിദ്ദ: അക്ഷരം വായന വേദി സംഘടിപ്പിച്ചു വരുന്ന സാമൂഹ്യ സാംസ്കാരിക സാഹിത്യ പരിപാടിയിൽ ബഹുഭാഷാ പണ്ഡിതനും ബലി എന്ന ചരിത്ര നോവലിെന്റ രചയിതാവുമായ പി.എം.എ. ഖാദർ പ്രവാസികളുമായി സംവദിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗ നിർഭരമായ ജീവിതത്തിെന്റ ഉടമയും ഐതിഹാസിക ചരിത്രപുരുഷനുമായ ശഹീദ് വക്കം ഖാദറിെന്റ ജീവതത്തെ ആസ്പദമാക്കി പി.എം.എ.ഖാദർ രചിച്ച നോവലാണ് ബലി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
പതിനാറുവർഷത്തെ പി.എം.എ. ഖാദറിെന്റ ഗവേഷണത്തിന്റെയും അന്വേഷണത്തിന്റെയും അക്ഷീണ ശ്രമഫലമായി രചിച്ചതാണ് ബലി എന്ന ചരിത്രാഖ്യാനം. വക്കം ഖാദറിന്റെ ജീവിതം പ്രമേയമാക്കി എഴുതിയ നോവൽ, അതിന്റെ പിന്നാമ്പുറ കഥകളെ കുറിച്ചെല്ലാം നോവലിസ്റ്റ് പി.എം.എ.ഖാദർ പ്രവാസികളുമായി സംവദിക്കുമെന്ന് അക്ഷരം വായന വേദി ഭാരവാഹികൾ അറിയിച്ചു.
ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം സൗദി സമയം 7:30 ന് നടക്കുന്ന ഓൺലൈൻ പരിപാടിയിൽ, വക്കം ഖാദറിന്റെ കുടുംബാംഗങ്ങളിൽ ചിലരുടെ സാനിധ്യം നവ്യമായ അനുഭവമായി മാറും. വക്കം ഖാദനിന്റെ ചരിത്ര പ്രധാനമായ ഫോട്ടോകളും പ്രദർശിപ്പിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഭാവനകളെ പൂർണ്ണമായും തമസ്കരിച്ചുകൊണ്ട് ഫാസിസ്റ്റ് ശക്തികൾക് അനുകൂലമായി മാറ്റി ഇന്ത്യയിൽ ചരിത്രം മാറ്റി എഴുതികൊണ്ടിരിക്കുന്ന കാലത്ത്, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പൊരുതുകയും ധീര രക്തസാക്ഷിയാവുകയും ചെയ്ത വക്കം ഖാദറിനെ പോലുള്ളവരുടെ ജീവ ചരിത്ര വിവരണങ്ങൾ പുനരാവിഷ്‍കരിക്കുന്നത് പുതുതലമുറക്ക് പ്രയോജനപ്പെടുമെന്ന് അക്ഷരം വായന വേദി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ഒൺലൈൻ ലിങ്കുകൾക്ക് 054 219 5476, 050 251 8018 ൽ എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.






