ഹൂത്തി ആക്രമണങ്ങൾക്കെതിരെ സൗദിക്കൊപ്പം ഉറച്ച് നിൽക്കും; തന്ത്രപ്രധാന പങ്കാളിത്തം മുമ്പെക്കാളും ശക്തം: അമേരിക്ക

വാഷിങ്ടൺ: ഹൂത്തി മിലീഷ്യയുടെ സമീപകാല ആക്രമണങ്ങൾക്കെതിരെ സൗദി അറേബ്യയ്‌ക്കൊപ്പമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. അൽ അറബിയ ഇംഗ്ലീഷിന് നൽകിയ പ്രത്യേക പ്രതികരണത്തിലാണ്, വാഷിങ്ടണും റിയാദും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം മുമ്പെക്കാളും കൂടുതൽ ശക്തമായതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടിയത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഹൂത്തി സംഘടനയെ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ചെങ്കടലിലെ നാവിക ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കാനും അന്താരാഷ്ട്ര സമുദ്ര വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കാനും വാഷിങ്ടൺ പ്രതിജ്ഞാബദ്ധമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

യമനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരായ നടപടികൾ അമേരിക്ക തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും, മേഖലയിലെ സുരക്ഷയും മധ്യപൂർവദേശത്തിന്റെ സ്ഥിരതയും ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ശ്രമങ്ങളെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കൂട്ടിച്ചേർത്തു.