ജിദ്ദ കലാകാരന്മാരുടെ ‘മസറ’ക്ക് കൈയടി; OTT റിലീസിന് ആഘോഷരാവ്

ജിദ്ദ: ഒരു കൂട്ടം ജിദ്ദയിലെ കലാകാരന്മാർ അണിയിച്ചൊരുക്കി നാസർ തിരുന്നത്ത് നിർമ്മിച്ച മലയാള ചലച്ചിത്രം ‘മസറ’ എന്ന സിനിമയുടെ CSpace OTT റിലീസിനോടനുബന്ധിച്ചുള്ള ആഘോഷവും മാധ്യമ-സോഷ്യൽ മീഡിയ സംഗമവും സംഘടിപ്പിച്ചു.

വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പരിപാടിയിൽ മാധ്യമപ്രവർത്തകരായ കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, ഗഫൂർ കൊണ്ടോട്ടി, സജിത്ത്, ഗഫൂർ കെ .സി എന്നിവർ സിനിമയുടെ സാങ്കേതിക മികവ്, മനോഹരമായ പശ്ചാത്തല ദൃശ്യങ്ങൾ, അഭിനേതാക്കളുടെ സ്വാഭാവിക അഭിനയശൈലി എന്നിവയെ പ്രശംസിച്ച് സംസാരിച്ചു.

സിനിമാ നിർമാതാവ് ജുനൈസ് ബാബു, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ , അമിസ്, ഷാജു അത്താണിക്കൽ, മനാഫ്, ജിന്ന്, ഹാരിസ് ബിൻ സലാം, മൊഹ്സിൻ കാളികാവ്, അബ്ദുൽ ഖാദർ ആലുവ, നൗഷാദ് ചാത്തല്ലൂർ, എന്നിവർ സിനിമയുടെ റിവ്യൂ പങ്കുവെക്കുകയും, പ്രവാസി ജീവിതം ആസ്പദമാക്കിയ സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

ചിത്രത്തിന്റെ സംവിധായകൻ അലി അരികത്ത് സിനിമയുടെ രൂപീകരണവും ചിത്രീകരണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചു. സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമായ അബ്ദുള്ള മുക്കണ്ണി, ഹാരിസ് ഹസ്സൈൻ, അദ്നു ഷബീർ, സാദത്ത്, ഷുഹൈബ്, അഫ്സൽ നാറാണത്ത്, നാസർ മോങ്ങം, നിസാർ കരുനാഗപ്പള്ളി, അബൂബക്കർ പരീത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഹാരിസ് ഹസ്സൈനും സിമി അബ്ദുൽ ഖാദറും ചേർന്നു പരിപാടി നിയന്ത്രിച്ചു. അബ്ദുള്ള മുക്കണ്ണി നന്ദി രേഖപ്പെടുത്തി.

സിനിമാപ്രേമികളുടെയും മാധ്യമപ്രവർത്തകരുടെയും സോഷ്യൽ മീഡിയ പ്രവർത്തകരുടെയും സാന്നിധ്യം കൊണ്ട് ആഘോഷ പരിപാടിശ്രദ്ധേയമായി.







