ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോയ കാര്‍ഗോ വിമാനം കാണാതായി; വ്യാപക തിരച്ചില്‍ തുടരുന്നു

കറാച്ചി: ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്താന്റെ കാര്‍ഗോ വിമാനം യാത്രയ്ക്കിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ചൊവ്വാഴ്ച യാത്ര തിരിച്ചതിന് പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമായതായാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അഞ്ച് ക്രൂ അംഗങ്ങളുമായി സഞ്ചരിച്ചിരുന്ന വിമാനത്തെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണിട്ടുണ്ടോയെന്ന സാധ്യത ഉള്‍പ്പെടെ വിവിധ കോണുകളില്‍ അന്വേഷണം നടക്കുന്നു.
അറബിക്കടല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തിരച്ചില്‍ ശക്തമാക്കിയതായി പാക്കിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനവും അന്വേഷണവും പുരോഗമിക്കുന്നത്.






