സ്വർണം വാങ്ങാൻ മികച്ച അവസരമോ? സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവിലയിൽ വൻ ഇടിവ്

♠ ഹരിത ഉമാമഹേശ്വരൻ

കണ്ണൂർ: സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1,000 രൂപ കുറഞ്ഞതോടെ വിപണിവില 1,06,520 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയായും വില നിശ്ചയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

24 കാരറ്റ് സ്വർണത്തിനും ചൊവ്വാഴ്ച വില കുറഞ്ഞു. ഗ്രാമിന് 136 രൂപ കുറഞ്ഞ് 14,526 രൂപയായപ്പോൾ, ഒരു പവന് 1,088 രൂപ കുറഞ്ഞ് 1,16,208 രൂപയായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതിൽ മാത്രം വില കുറഞ്ഞിരുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച വലിയ ഇടിവ് ഉണ്ടായിരിക്കുന്നത്.

ഇന്നലെയാകട്ടെ, 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വെറും 10 രൂപയും പവന് 80 രൂപയും മാത്രമാണ് കുറഞ്ഞിരുന്നത്. അന്ന് ഒരു പവന്റെ വില 1,07,520 രൂപയും ഗ്രാമിന്റെ വില 13,440 രൂപയുമായിരുന്നു.

അതേസമയം, ജൂലൈ 4-ന് 22 കാരറ്റ് സ്വർണത്തിന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. അന്നത്തെ വില യഥാക്രമം 1,07,600 രൂപയും 13,450 രൂപയുമായിരുന്നു.

സമീപ ദിവസങ്ങളിലെ നേരിയ വിലക്കുറവിന് പിന്നാലെ ഇന്നുണ്ടായ വലിയ ഇടിവ് സ്വർണം വാങ്ങാൻ ആലോചിക്കുന്നവർക്ക് ആശ്വാസമായേക്കുമെന്നാണ് വിപണി വിലയിരുത്തൽ.