മക്കയിലും മദീനയിലും ചൂട് ഉയരും; പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

♠ അസ്മ ജംഷീദ്

റിയാദ്: സൗദി അറേബ്യയിലെ മക്ക, മദീന മേഖലകളിൽ ഇന്ന് (ചൊവ്വാഴ്ച) പരമാവധി താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മക്ക, മദീന എന്നിവിടങ്ങൾക്ക് പുറമെ അൽ-ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹായിൽ, അൽ-ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാനിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റ് വീശുകയും പൊടിയും മണലും ഉയരുന്ന സാഹചര്യം തുടരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം, ജിസാൻ, അസീർ, അൽ-ബാഹ മേഖലകളിലും മക്ക മേഖലയിലെ തെക്കൻ മലനിരകളിലെ ചില ഭാഗങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.