വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തുടരുന്നു

♠ ഹരിത ഉമാമഹേശ്വരൻ

മാനന്തവാടി: വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടാകാമെന്ന് ആശങ്ക. മീനാക്ഷിപാലത്തിന് സമീപത്താണ് അപകടമുണ്ടായത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മണ്ണിടിച്ചിലിനെ തുടർന്ന് നിർമാണ മേഖലയിലുണ്ടായിരുന്ന തൊഴിലാളികളെയും മറ്റ് ആളുകളെയും കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഇതുവരെ ഒരാളെ സുരക്ഷിതമായി പുറത്തെടുത്തതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ ചില വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അധികൃതർ വിശദാംശങ്ങൾ പുറത്തുവിടും.