ആശ്വാസ സൂചന; രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത

♠ ഹരിത ഉമാമഹേശ്വരൻ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്താൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ട്. ഈ മാസം 20-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പായി വിലക്കുറവ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും, സൗദി അറേബ്യ ഔദ്യോഗിക ക്രൂഡ് ഓയിൽ വിൽപ്പന വിലയിൽ ഇളവ് പ്രഖ്യാപിച്ചതുമാണ് ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കുന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.