അരാംകോ ദുരന്തം: സൗദിക്കൊപ്പം അറബ് ലോകം

റിയാദ്: റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 14 സൗദി പൗരന്മാർ മരിച്ച സംഭവത്തിൽ അറബ് രാജ്യങ്ങളുടെയും പ്രാദേശിക സംഘടനകളുടെയും നേതാക്കൾ സൗദി അറേബ്യയ്ക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

അപകടം ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും മരിച്ചതായി ഊർജ മന്ത്രാലയം അറിയിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

അറബ് ലീഗ്, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.), മുസ്ലിം വേൾഡ് ലീഗ് എന്നിവയുടെ നേതൃത്വവും കുവൈത്ത്, ഖത്തർ, ജോർദാൻ, യു.എ.ഇ., ഒമാൻ, സിറിയ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളും സർക്കാരുകളും സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും മരിച്ചവരുടെ കുടുംബങ്ങൾക്കും അനുശോചനം അറിയിച്ചു.

സമീപകാലത്ത് അരാംകോയെ ബാധിച്ച ഏറ്റവും വലിയ വ്യോമാപകടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന സംഭവത്തിൽ മരിച്ചവരുടെ പേരുവിവരങ്ങളോ അപകടകാരണമോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.