‘ഓപ്പറേഷൻ തൂഫാൻ’ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

ജിദ്ദ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ “ഓപ്പറേഷൻ തൂഫാൻ ” ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അസീസ് ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതിന്റെ ആവശ്യകത അസീസ് ലാക്കൽ ചൂണ്ടിക്കാട്ടി. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സാംസ്ക്കാരിക സംഘടനകളും കൈകോർക്കണമെന്ന് അസീസ് ലാക്കൽ പറഞ്ഞു.
യു എം ഹുസ്സൈൻ മലപ്പുറം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
‘മദ്യം, മയക്കുമരുന്ന്, പാൻ മസാല, പുകയില തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ വ്യക്തികളേയും, കുടുംബങ്ങളേയും ആരോഗ്യപരമായും, സാമ്പത്തികമായും, സാമൂഹികമായും, സാംസ്ക്കാരികമായും നശിപ്പിക്കുന്ന സാമൂഹിക വിപത്താണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയൊ, അത് ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയൊ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് എന്റേതായ കടമ നിറവേറ്റുമെന്നും ലഹരി വിരുദ്ധ സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു’ എന്നതാണ് ലഹരി വിരുദ്ധ പ്രതിജ്ഞാവാചകം.
അംഗങ്ങൾ ഓപ്പറേഷൻ തൂഫാൻ പ്ലേക്കാർഡ് പിടിച്ച് അണിനിരന്നു. സിന്തറ്റിക് ഡ്രഗ്‌സിന്റെ അതിവേഗ വ്യാപനം തടയുക, സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിതരണം ചെയ്യുന്നവരെ പിടികൂടുക തുടങ്ങിയ ലക്ഷ്യത്തോടെയുള്ള പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധം തീർക്കുന്നതിന് വേണ്ടി കേരള പോലീസ് ആരംഭിച്ച പ്രത്യേക ലഹരിവിരുദ്ധ പദ്ധതിയാണ് ” ഓപ്പറേഷൻ തൂഫാന് “. ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ജനകീയ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും, ഈ ദൗത്യത്തിൽ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ സജീവമായി പങ്കാളികളാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
കമാൽ കളപ്പാടൻ, സമീർ പാണ്ടിക്കാട്, ഗഫൂർ വണ്ടൂർ, അനസ് നീലാഞ്ചേരി, ഉസ്മാൻ മേലാറ്റൂർ ,പി വി സമീർ മഹാവി എന്നിവർ നേതൃത്വം നൽകി.
ഇസ്‌മായിൽ കൂരിപൊയിൽ സ്വാഗതവും, ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.






