മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് മക്കയിൽ ഉജ്വല സ്വീകരണം

മക്ക: വിശുദ്ധ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് മക്കയിൽ ഉജ്വല സ്വീകരണം നൽകി. മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, സൗദി നാഷണൽ കമ്മിറ്റി പ്രതിനിധികൾ, മക്ക കെ.എം.സി.സിയുടെ വിവിധ ഏരിയാ കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ ചേർന്നാണ് തങ്ങളെ സ്വീകരിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മക്കയിലെത്തിയ തങ്ങളെ സ്വീകരിക്കാൻ നിരവധി നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു. ഉംറ വിർവ്വഹിക്കാനെത്തിയ തങ്ങളുടെ സന്ദർശനം മക്കയിലെ മുസ്ലിം ലീഗ്-കെ.എം.സി.സി പ്രവർത്തകർക്കിടയിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനിടെ, 2026 ജൂൺ 29 തിങ്കളാഴ്ച രാത്രി 10 മണിക്ക് മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ് വളണ്ടിയർ സ്നേഹസംഗമത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും.






