ഉംറ നിർവഹിക്കാനെത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ; കെഎംസിസി നേതാക്കളുടെ ഊഷ്മള സ്വീകരണം

സാദിഖലി ശിഹാബ് തങ്ങൾക്ക് ജൂൺ 26 ന് വെള്ളിയാഴച വൈകുന്നേരം 7.30 ന് തഹ്‌ലിയ ലയാലി ഓഡിറ്റോറിയത്തിൽ വെച്ച് ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി സ്വീകരണം ഒരുക്കിയിട്ടുണ്ട്.
ജിദ്ദ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉംറ നിർവ്വഹണാർത്ഥം ജിദ്ദയിലെത്തി. ജിദ്ദ വിമാനത്താവളത്തിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളും ജിദ്ദ, മക്ക സെൻട്രൽ കമ്മിറ്റി നേതാക്കളും ചേർന്ന് തങ്ങൾക്ക് ഹൃദ്യമായ സ്വീകരണം നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ തങ്ങൾക്ക് ബൊക്കെ നൽകി സ്വീകരിച്ചു. കെഎംസിസി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെക്ല, നിസാം മമ്പാട്, ഷറഫുദ്ദീൻ കണ്ണേറ്റി, ഉസ്മാനലി പാലത്തിങ്ങൽ, ഹാരിസ് കല്ലായി, നാസർ വെളിയങ്കോട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, മുജീബ് പുക്കോട്ടൂർ, അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന് ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. റഹീം പട്ടർകടവൻ, റവാബി ട്രാവൽസ് എം.ഡി. സത്താർ, നസീം പുളിക്കൽ, ഷഫീഖ് തുടങ്ങിയവരും തങ്ങളെ വരവേൽക്കാനെത്തി.
ഭാര്യ സമേതം ജിദ്ദയിലെത്തിയ സാദിഖലി തങ്ങൾ, സ്വീകരണത്തിന് ശേഷം വിശുദ്ധ ഉംറ നിർവഹിക്കാനായി മക്കയിലേക്ക് തിരിച്ചു.
സാദിഖലി ശിഹാബ് തങ്ങൾക്ക് ജൂൺ 26 ന് വെള്ളിയാഴച വൈകുന്നേരം 7.30 ന് തഹ്‌ലിയ ലയാലി ഓഡിറ്റോറിയത്തിൽ വെച്ച് ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി സ്വീകരണം ഒരുക്കിയിട്ടുണ്ട്.






