പ്രവാസത്തിന് വിരാമം; ഉപരിപഠന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി നബഹാൻ അഷറഫിന് ജിദ്ദയിൽ ഹൃദയസ്പർശിയായ യാത്രയയപ്പ്

ജിദ്ദ: വർഷങ്ങളായുള്ള പ്രവാസജീവിതത്തിന് വിരാമമിട്ട് ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന നബഹാൻ അഷറഫിന് അഞ്ചച്ചവടി പ്രവാസി സംഗം ജിദ്ദ ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി. സ്നേഹവും ആത്മബന്ധവും നിറഞ്ഞ ചടങ്ങിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കുചേർന്ന് നബഹാന്റെ പുതിയ ജീവിതയാത്രയ്ക്ക് ആശംസകൾ നേർന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഷാനവാസ് അലുങ്ങലിന് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. സലാഹുദ്ധീൻ നബഹാൻ അഷറഫിന് സ്മാരകോപഹാരം കൈമാറി. ഉപരിപഠന രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടായിരുന്നു ആദരം.
അലുങ്ങൽ മുജീബ്, വി.പി. ഹംസക്കുട്ടി, റഫീഖ് തുവ്വൂർ, സിയാദ് മൂച്ചിക്കൽ, ഹസീന അഷറഫ്, ഫർസാന യാസിർ, വി.പി. മുഹമ്മദ് അഫ്ലാഹ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. നബഹാന്റെ പഠനമികവും വ്യക്തിത്വവും എടുത്തുപറഞ്ഞ് എല്ലാവരും വിജയാശംസകൾ നേർന്നു.
മജീദ് അഞ്ചച്ചവടി സ്വാഗതവും എൻ.ടി. നൗഷാദ് നന്ദിയും രേഖപ്പെടുത്തി.






