ഹജ്ജ് സേവനത്തിന് ആദരം; മികവുറ്റ വിദ്യാർത്ഥികൾക്ക് മെഹ്ഫിൽ മക്കയുടെ അംഗീകാരം

♠ അസ്മ ജംഷീദ്

മക്ക : മക്കയിലെ പ്രമുഖ ഫാമിലി കൂട്ടായ്മ ആയ മെഹ്ഫിൽ മക്ക, ഹജ്ജ് സന്നദ്ധ സേവന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തിയ അംഗങ്ങൾക്കും കുട്ടികൾക്കും ആദരവ് പരിപാടിയും 2026 വർഷത്തെ വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കരസ്തമാക്കിയ കുട്ടികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ചു. മക്കയിലെ ഹുസൈനിയയിൽ ഉള്ള അൽ സഹ് വാൻ ഓഡിറ്റോറിയത്തിൽ സ്നേഹാദരവ് 2026 എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മക്കയിലെ വിവിധ തുറകളിൽ ജോലിയെടുത്തുവരുന്ന നിരവധി ആളുകൾ ക്ഷണിതാക്കൾ പങ്കെടുത്ത ചടങ്ങിന്  ജിനു. ബി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹംസ നുജൂമി ഖിറാഅത്ത് നടത്തി. മുഹമ്മദ്‌ ഷാ പോരുവഴി സ്വാഗതം ആശംസിച്ചു. മക്കയിലെ ഹജ്ജ് സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ തുടക്കക്കാരനും പൊതുപ്രവർത്തന രംഗത്തെ സുപരിചിതനും മെഹ്ഫിൽ മക്കയുടെ സീനിയർ അംഗവും ആയ ഷാജി ചുനക്കര ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ, മെഹ്ഫിൽ മക്കയുടെ രക്ഷാധികാരിയും മക്കയിലെ പൊതു പ്രവർത്തന ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ ഷാനിയാസ് കുന്നിക്കോട് മുഖ്യ പ്രഭാഷണം നടത്തി.

മെഹ്ഫിൽ മക്കയുടെ സീനിയർ അംഗങ്ങളും കോ ഓർഡിനേറ്റർമാരുമായ ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, റോഷ്‌ന നൗഷാദ്, അൻസി ഷൈജു, ബദരിയ്യ ഈസ, ഹസീന മുഹമ്മദ്‌ ഷാ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ അവാർഡ് ജേതാക്കൾ അംറീൻ നൗഷാദ്, ഹനാൻ ഫാത്തിമ മുജീബ്, അദ്നാൻ നൗഷാദ്, ഹാനിയ പാടയിൽ, ഇശൽ റിസീൻ മുതലായവർക്ക് സൗദി പൗരപ്രമുഖർ  വലീദ് മുഹമ്മദ്‌ യാക്കൂബ്, അബ്ദുള്ള അൽ മഹമാദി, അഹമ്മദ് അലി അൽ ശഹ്‌രി, യാസീൻ നാസർ അഹമ്മദ് തുടങ്ങിയവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ഈ വർഷത്തെ ഹജ്ജ് സേവന രംഗത്തെ നിറസാന്നിധ്യങ്ങൾ ആയ മെഹ്ഫിൽ കൂട്ടായ്മയിലെ കുരുന്നുകൾക്ക്, ഇൻഡ്യൻ പിൽഗ്രിം വെൽഫെയർ ഫോറം ചെയർമാൻ ഫസൽ മുഹമ്മദ്‌, ഹജ്ജ് മിഷൻ കോ ഓർഡിനേറ്റർ അബ്ബാസ്, ഏഷ്യൻ ഹോസ്പിറ്റൽ മാർക്കറ്റിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള നസീർ കണ്ണൂർ, എഞ്ചിനീയർ ഹുസൈൻ ചൂനാട്, ഹജ്ജ് മിഷൻ മെഡിക്കൽ കോ ഓർഡിനേറ്റർ ഡോക്ടർ ടിറ്റോ റഹീം, അൽ അബീർ ഹോസ്പിറ്റൽ ഓർത്തോ ഡെന്റിസ്റ്റ് ഡോക്ടർ സാഹിർ, ശ്രീ അബ്ദുൽ കരീം വരന്തരപ്പിള്ളി, ഹുസൈൻ കല്ലറ, ഫിറോസ് എടക്കര, സലീം മല്ലപ്പിള്ളി, നൗഷാദ് കണ്ണൂർ, ഷൈജു ഖാൻ തുടങ്ങിയവർ മൊമെന്റോകൾ വിതരണം ചെയ്തു. ഷറഫുദ്ദീൻ പൂഴിക്കുന്നത്ത്, സർഫറാസ് തലശ്ശേരി, അബ്ദുൽ കരീം പൂവ്വാർ, സനൂഫ് ഖാൻ നിലമ്പൂർ, മുജീബ് വയനാട്, റഫീഖ് കോതമംഗലം, ഷിബിലി, ഷബാന ഷാനിയാസ്, ഷീബാ സെയ്ദ്, ജസീന അൻവർ, ആമിന, ഷെമീന മുതിര, നിസാന സലീം, ബാഷിറത്ത് ഈസ, ഷിഫാന,ഹബീബ ഹംസ, ഹബീബ ജിനു, ജംഷി മുജീബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബസമേതമാണ് പലരും പരിപാടിയിൽ പങ്കെടുത്തത്. നൗഷാദ് തൊടുപുഴ യോഗത്തിന് നന്ദിയും പറഞ്ഞു.