ഫ്യൂച്ചർ മൈൻഡ്സ് അധ്യാപക മികവ് സമ്മേളനം ജിദ്ദയിൽ സംഘടിപ്പിച്ചു

♠ അസ്മ ജംഷീദ്

ജിദ്ദ: ഫ്യൂച്ചർ മൈൻഡ്സ് എഡ്യൂക്കേഷണൽ ഫോറം സംഘടിപ്പിച്ച ‘ടീച്ചേഴ്സ് എക്സലൻസ് സമ്മിറ്റ് 2026’ ജിദ്ദയിലെ റിഹാബ് ഹാളിൽ നടന്നു. “ഭാവിയിലെ ക്ലാസ് മുറികൾക്കായുള്ള ആധുനിക അധ്യാപന രീതികൾ” എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ അമേരിക്കൻ, ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂളുകളിലെ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഡോ. മുഹമ്മദ് ഇമ്രാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളും അധ്യാപകരുടെ ഉത്തരവാദിത്വങ്ങളും അദ്ദേഹം വിശദീകരിച്ചു. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധ നൗഷീൻ വസീം “ഫ്യൂച്ചർ മൈൻഡ്സ്” എന്ന വിഷയത്തിലും അഖില ഹസൻ വിദ്യാഭ്യാസത്തിലെ സാങ്കേതികവിദ്യ, മാനസിക ആരോഗ്യം, വൈകാരിക ബുദ്ധി എന്നീ വിഷയങ്ങളിലുമായി സെഷനുകൾ നയിച്ചു.

മെന്റർ ക്രൂ അക്കാദമി ഡയറക്ടർ അൻവർ ഷാജ വെങ്ങാശ്ശേരി അധ്യാപകരുടെ പ്രൊഫഷണൽ വളർച്ചയെക്കുറിച്ച് സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ തങ്ങളുടെ അനുഭവങ്ങളും അധ്യാപന രീതികളും പങ്കുവെച്ചു.

പ്രോഗ്രാം ഡയറക്ടറും ചീഫ് കോർഡിനേറ്ററുമായ എ.കെ. ബാദ്ഷയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരെ ഒരുമിപ്പിച്ച് അറിവും ആശയങ്ങളും പങ്കിടുന്നതിനുള്ള വേദിയായി സമ്മേളനം മാറി.