വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകി ഒ.ഐ.സി.സി. നജ്റാൻ കമ്മിറ്റി

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്‌കൂളിൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകളും പഠനോപകരണ കിറ്റുകളും ഒ.ഐ.സി.സി. നജ്റാൻ കമ്മിറ്റി വിതരണം ചെയ്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഒ.ഐ.സി.സി. നജ്റാൻ കമ്മിറ്റി പ്രതിനിധി ബിനിൽ പുരുഷോത്തമൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട് പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് അർഹരായ വിദ്യാർത്ഥികൾക്ക് സഹായഹസ്തം നീട്ടുന്ന ഒ.ഐ.സി.സി. നജ്റാൻ കമ്മിറ്റിയുടെ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ജസീറ അൻസിൽ, ജയ, ബിന്ദു, പി. ബിന്നിൽ, സുധീഷ്, മുരുകദാസ് എന്നിവർ സംസാരിച്ചു.
അമ്പലപ്പുഴ പ്രദേശത്തെ കോൺഗ്രസ് നേതാക്കളും വിദ്യാർത്ഥികളുടെ മാതാപിതാക്കളും നാട്ടുകാരും പങ്കെടുത്ത പരിപാടി സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞതായിരുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രോത്സാഹനമേകുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഒ ഐ സി സി നേതാക്കൾ അറിയിച്ചു.






