ഹജ്ജ് സന്ദേശം ജീവിതത്തിൽ പകർത്തണം; സമകാലീന സമൂഹത്തിന് മാതൃകയാകണം: കൊണ്ടോട്ടി സെന്റർ ജിദ്ദ

ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിലൂടെ ലഭിച്ച ആത്മീയ സന്ദേശങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിപ്പിച്ച് സമകാലീന മനുഷ്യ സമൂഹത്തിന് മാതൃകയാകാൻ ഹാജിമാർ മുന്നിട്ടിറങ്ങണമെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ ആഹ്വാനം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രവാചകൻ ഇബ്രാഹിം (അ), ഇസ്മായിൽ (അ), ഹാജർ ബീവി എന്നിവരുടെ വിശ്വാസവും സമർപ്പണവും ത്യാഗവും പ്രതീക്ഷയും വിശ്വാസികൾക്ക് പ്രചോദനവും കരുത്തുമായി മാറണമെന്ന് സംഘടനയുടെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, പ്രവാചകൻ മുഹമ്മദ് നബി (സ) അറഫാ സംഗമത്തിൽ പ്രഖ്യാപിച്ച മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശങ്ങൾ മുറുകെപ്പിടിച്ച് വിവേചനരഹിതമായ സാമൂഹിക ഇടപെടലുകൾക്ക് നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ടു.

ഒരുമ പ്രസിഡന്റ് കബീർ കൊണ്ടോട്ടിയാണ് ഹജ്ജ് തീർത്ഥാടകർക്ക് സന്ദേശം നൽകിയത്. കൊണ്ടോട്ടി മുനിസിപ്പാലിറ്റി പരിധിയിൽ നിന്ന് ഈ വർഷം ഹജ്ജിന് എത്തിയ തീർത്ഥാടകർക്ക് കൊണ്ടോട്ടി സെന്റർ ജിദ്ദയും ജിദ്ദ തുറക്കൽ മഹല്ല് കമ്മിറ്റിയും സംയുക്തമായി ജിദ്ദയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഗഫൂർ ചുണ്ടക്കാടന്റെ അധ്യക്ഷതയിൽ അഷ്റഫ് കോമു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വിദ്യാഭ്യാസ-വ്യക്തിത്വ വികസന രംഗങ്ങളിൽ മികവ് തെളിയിച്ച് വിവിധ അംഗീകാരങ്ങൾ നേടിയ സഫ്‌വ വട്ടപറമ്പൻ, ഇഷാൻ റിസ്‌വി, റെജാ ഫാതിം, ആമിന റിഹാം കൊമ്മേരി എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

ഡോ. അഹമ്മദ് അരീക്കാട്ട് (റിലീഫ് ആശുപത്രി), പാണ്ടിക്കാടൻ കുഞ്ഞാലൻ ഹാജി (തുറക്കൽ മഹല്ല് പ്രസിഡന്റ്), ഏക്കാടൻ അബ്ദു സുബ്ഹാൻ (തുറക്കൽ മഹല്ല് സെക്രട്ടറി), ഹമീദ്, ഹുദൈഫ്, ഉമ്മർകോയ, നൗഫൽ പറമ്പാടൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മൊയ്തീൻ ചെമ്പാൻ, അബ്ബാസ് ചെമ്പൻ, ഉസ്‌മാൻകോയ എരഞ്ഞിക്കൽ, എ.ടി. ബാവ തങ്ങൾ, സാബിത്ത് പാണ്ടിക്കാടൻ എന്നിവർ പ്രസംഗിച്ചു. ഇഹാൻ റിസ്‌വി ഖിറാഅത്ത് നിർവഹിച്ചു.

കൊണ്ടോട്ടി സെന്റർ ജനറൽ സെക്രട്ടറി റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് മാങ്കായി നന്ദിയും രേഖപ്പെടുത്തി.

നംഷീർ കൊണ്ടോട്ടി, അഷ്റഫ് കൊട്ടേൽസ്, ഇർഷാദ് കളത്തിങ്ങൽ, സലീം നാണി, എ.ടി. നസ്റു തങ്ങൾ, എ.ടി. നാണി തങ്ങൾ, റഫീഖ് മധുവായി, ശാലു വാഴയൂർ, പി.പി. ഫൈസൽ, ലത്തീഫ് മക്ക, ഇസ്‌മായിൽ നെടിയിരുപ്പ്, അസ്‌കർ മൊക്കൻ, ബാസിത്ത് പാണ്ടിക്കാടൻ, മുനീർ എം., എം.എ.പി. സക്കരിയ, പി.കെ. അനീസ് എന്നിവർ പരിപാടികളുടെ വിജയത്തിനായി നേതൃത്വം നൽകി.