നവകേരളയാത്ര മർദനക്കേസ്: അജിത് കുമാറിന് മേൽ സമ്മർദം ശക്തമാകുന്നു

തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിൽ മുൻ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. കേസ് ഡയറിയിലും അന്വേഷണ രേഖകളിലും തിരുത്തലുകൾ വരുത്തിയത് അജിത് കുമാറിന്റെ നിർദേശപ്രകാരമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഗ്രേഡ് എസ്.ഐ.മാർ പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി.) മൊഴി നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റഫർ റിപ്പോർട്ട് മുൻ എ.ഡി.ജി.പി.യുടെ ഓഫീസിൽ വെച്ചാണ് തയ്യാറാക്കിയതെന്നും എസ്.ഐ.ടി. കോടതിയെ അറിയിച്ചു. കേസിലെ പ്രതികളെ രക്ഷിക്കാൻ അന്വേഷണത്തിൽ ഇടപെടലുണ്ടായോയെന്ന സംശയവും ശക്തമാണ്.
അതേസമയം, തല ലക്ഷ്യമിട്ട് ലാത്തിച്ചാർജ് നടത്തിയതും വധശ്രമക്കുറ്റം ചുമത്തിയതും നിയമപരമായി ന്യായീകരിക്കാവുന്നതാണെന്ന് എസ്.ഐ.ടി. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങളിൽ വന്നതിനെതിരെ ജില്ലാ സെഷൻസ് കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചു.






