‘ഖൽബിലാണ് ജിദ്ദ’ വർണാഭമായ പരിപാടികളുമായി സൗദി അറേബ്യൻ മലയാളി ട്രൈലേഴ്‌സ് അസോസിയേഷൻസ് എട്ടാം വാർഷികം സംഘടിപ്പിച്ചു

ജിദ്ദ: സൗദി അറേബ്യൻ മലയാളി ട്രൈലേഴ്‌സ് അസോസിയേഷൻസ് (സാംറ്റ) വിവിധ കലാ സാംസ്കാരിക പരിപാടികളോടെ എട്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. ‘ഖൽബിലാണ് ജിദ്ദ’ എന്ന പേരിൽ ജിദ്ദയിലെ കിലോ 10 എലൈറ്റ് ഔഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനം ജിദ്ദ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ഉത്ഘാടനം ചെയ്തു. സാംറ്റ പ്രസിഡന്റ് അൻസാരി മൂവ്വാറ്റുപുഴ അധ്യക്ഷനായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

അകാലത്തിൽ മരിച്ച സാംറ്റ മെമ്പർ ജാഫർ താനൂറിന്റെ കുടുംബത്തിനുള്ള ധനസഹായം മുസാഫിർ നിന്നും എക്സിക്യൂട്ടീവ് മെമ്പർ മാനോജ്ഉം, ബാബു അബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം ജാഫറലി പാലക്കോടിൽ നിന്നും ദിലീപ് ആതവനാടും ഏറ്റു വാങ്ങി. എട്ടു ലക്ഷത്തി എഴുപത്തി ആറായിരം രൂപ വീതമാണ് ധന സഹായം നൽകിയത്.

ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോർഡ് നേടിയ മുഹമ്മദ് അമാൻ, അറബിക് കാലിഗ്രഫിയിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് ഹോൾഡർ നേട്ടത്തിന് അർഹമായ ആമിന മുഹമ്മദ്, സാമൂഹ്യ പ്രവർത്തകൻ അയ്യൂബ് കരൂപ്പടന്ന എന്നിവരെ ആദരിച്ചു.

അയ്യൂബ് കരൂപ്പടന്ന ആമുഖ പ്രസംഗം നടത്തി. വി. പി മുസ്തഫ (കെഎംസിസി), ഷിബു തിരുവനന്തപുരം (നവോദയ), മുസാഫിർ, ജാഫറലി പാലക്കോട്, സുൽഫിക്കർ ഒതായി(മാധ്യമ പ്രവർത്തകർ), ഉമ്മർ കോലാണി(എസ് എം ജി ലോജിസ്റ്റിക് ജി എം), സോഫിയ സുനിൽ (ഇവ ചീഫ് കോ ഓർഡിനേറ്റർ), റാഫി അമ്പാളി(സാംറ്റ ചെയർമാൻ), സക്കീർ ആലുവ (സാംറ്റ വൈസ് ചെയർമാൻ), കമാൽ കോട്ടക്കൽ (സാംറ്റ കോർ കമ്മറ്റി മെമ്പർ), സംസാരിച്ചു.

ശ്രീത അനിൽ കുമാറിന്റെ നേതൃത്വത്തിൽ കലാരത്ന കുട്ടികൾ അവതരിപ്പിച്ച ഒപ്പന, നൃത്തം, ജമാൽ പാഷയുടെ നേതൃത്വത്തിൽ നൂഹ് ബീമാപള്ളി, ഡോക്ടർ മിർസാന, രമ്യാ ബ്രൂസ്, ഷബീർ കോട്ടപ്പുറം, ശിഹാബ് മഞ്ചേരി, മാഹിൻ ജമാൽ പാഷ എന്നിവർ ഗാനങ്ങൾ ആലപിച്ചു. നൗഫൽ നയിച്ച ഗ്രീൻസ് ജിദ്ദ കണ്ണൂറിന്റെ മുട്ടിപ്പാട്ട് അരങ്ങേറി.

സുരേഷ് കണ്ണൂർ (സാംറ്റ സെക്രട്ടറി) സ്വാഗതവും മുബാറക്ക് പാലക്കാട് (പ്രോഗ്രാം ചീഫ് കോർഡിനേറ്റർ) നന്ദിയും പറഞ്ഞു. ഡോക്ടർ ഇന്ദു ചന്ദ്രൻ പരുപാടിയുടെ എകെക്കരണം നിർവഹിച്ചു.