2026 ലെ ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം സാദിഖലി ശിഹാബ് തങ്ങൾക്ക്

വയനാട് പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് താങ്ങും തണലുമായി 101 വീടുകൾ നിർമിച്ചു നൽകുകയും നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ പുതുവെളിച്ചം പകരുകയും ചെയ്ത മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സാദിഖലി ശിഹാബ് തങ്ങളെ പുരസ്കാരത്തിന് അർഹനാക്കിയത്. ദുരന്തബാധിതരുടെ പുനരധിവാസ രംഗത്ത് അദ്ദേഹം നൽകിയ നേതൃത്വവും സേവന മനോഭാവവും സമൂഹത്തിൽ വലിയ അംഗീകാരം നേടിയിരുന്നു◊
മക്ക: മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങൾക്ക് മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ഏർപ്പെടുത്തിയ ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം 2026-ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
വയനാട് പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് താങ്ങും തണലുമായി 101 വീടുകൾ നിർമിച്ചു നൽകുകയും നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ പുതുവെളിച്ചം പകരുകയും ചെയ്ത മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സാദിഖലി ശിഹാബ് തങ്ങളെ പുരസ്കാരത്തിന് അർഹനാക്കിയത്. ദുരന്തബാധിതരുടെ പുനരധിവാസ രംഗത്ത് അദ്ദേഹം നൽകിയ നേതൃത്വവും സേവന മനോഭാവവും സമൂഹത്തിൽ വലിയ അംഗീകാരം നേടിയിരുന്നു.
രാജ്യത്ത് മതസൗഹാർദവും മതേതര മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം നടത്തുന്ന ഇടപെടലുകളും വിവിധ സമൂഹ വിഭാഗങ്ങൾക്കിടയിൽ ഐക്യവും സഹവർത്തിത്വവും വളർത്താനുള്ള വിശാല കാഴ്ചപ്പാടും പുരസ്കാര നിർണയത്തിൽ നിർണായകമായി. രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ അദ്ദേഹം പുലർത്തിയ മാനദണ്ഡങ്ങളും നേതൃത്വപാടവവും മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ മികച്ച വിജയങ്ങളിൽ ഒന്നിന് വഴിയൊരുക്കിയതായും ജൂറി വിലയിരുത്തി.
പ്രൊഫ. അബിദ് ഹുസൈൻ തങ്ങൾ, പി. സുരേന്ദ്രൻ, ഡോ. വി.പി. അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ജൂൺ 6 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് കാടപ്പടി സോഫിയ ലോഞ്ചിൽ നടക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കൾ എന്നിവരും സന്നിഹിതരാകും.
മുൻ വർഷങ്ങളിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി., മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.കെ. ബാവ, കുറുക്കോളി മൊയ്തീൻ എം.എൽ.എ. തുടങ്ങിയ പ്രമുഖർ ഈ പുരസ്കാരം നേടിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ടി.വി. ഇബ്രാഹീം എം.എൽ.എ., വി.പി. അബ്ദുൽ ഹമീദ് മാസ്റ്റർ, ഹാരിസ് പെരുവള്ളൂർ, ഫൈസൽ ആത്രപ്പിൽ, സി.സി. കരീം, നസീം കാടപ്പടി, തൗഫീഖ് പെരുവള്ളൂർ എന്നിവർ പങ്കെടുത്തു.






